കൂത്താട്ടുകുളം:ചെള്ളയ്ക്കപ്പടി സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ (സി.സി.ആർ.എ) വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കൂത്താട്ടുകുളം നഗരസഭാ ചെയർ പേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു.

തിരുമാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ മുരളിധര കൈമൾ വിശിഷ്ട വ്യക്തികളെയും കലാകായിക മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും ആദരിച്ചു. കൂത്താട്ടുകുളം പൊലീസ് സബ് ഇൻസ്പെക്ടർ ശാന്തി.കെ.ബാബു മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർമാരായ പി.ജി. സുനിൽ കുമാർ , ജിജോ.ടി. ബേബി മേഖലാ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജയ്സൺ മാത്യു, പ്രസിഡന്റ് ബേബി ആലുങ്കൽ എന്നിവർ സംസാരിച്ചു.

കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്കാരം നേടിയ കുര്യനാട് ചന്ദ്രൻ , മാസ്‌റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ദേശീയ തലത്തിൽ സ്വർണ്ണ മെഡൽ നേടിയ എബിൻ സ്കറിയ, ബെയ്സ് ബോൾ ദേശീയ താരം .അഞ്ജന ഷാജി, സോഫ്റ്റ് ബാൾ സംസ്ഥാന തലത്തിൽ മെഡൽ നേടിയ അശ്വതി എം.എസ്, എൽ.എസ്.എസ് സ്കോളർഷിപ്പ് വിജയി മരിയ അനൂപ് എന്നിവരെ ആദരിച്ചു. അസോസിയേഷന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് സജി കുട്ടപ്പൻ, സെക്രട്ടറി ബിജോ പൗലോസ്, ട്രഷറർ എബി പോൾഎന്നിവരെ തിരഞ്ഞെടുത്തു. ജോ.സെക്രട്ടറി പ്രകാശ് പി.പി. നന്ദി രേഖപ്പെടുത്തി.