കൂത്താട്ടുകുളം: ചന്തത്തോടിന്റെ വശങ്ങളിൽ കൈത നട്ട് പരിസ്ഥിതി ദിനാഘോഷത്തിന് മുനിസിപ്പൽ കൗൺസിലറും പരിസ്ഥിതി പ്രവർത്തകനുമായ സി.എ. തങ്കച്ചൻ നേതൃത്വം നൽകി. എല്ലാ ജീവ ജാലങ്ങളുടെയും സംരക്ഷണത്തിന് തോടിന്റെ ആവാസ വ്യവസ്ഥ പുനസ്ഥാപിക്കുമെന്ന് പ്രവർത്തകർ പ്രതിജ്ഞ ചെയ്തു.
കൂത്താട്ടുകുളത്ത് നടന്ന പരിസ്ഥിതി പ്രവർത്തകരുടെ സംഗമം ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്. ഹരികുമാർ ഉദ്ഘാടനം ചെയ്തു. കർഷക പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.ജോളി മുഖ്യ പ്രഭാഷണം നടത്തി. കെ.കെ. രാമൻ മാസ്റ്റർ, സി.എൻ. മുകുന്ദൻ, പി.സി. ജോസഫ്, ഷാജി കണ്ണൻകോട്ടിൽ, ജോൺസൻ ചെന്തട്ടേൽ, ജോസഫ് കളത്തിൽ, എൻ.യു.രാജു, എബി വൻനിലം, പി.പി.എബ്രാഹം എന്നിവർ സംസാരിച്ചു.