കൊച്ചി: എറണാകുളം ജില്ലാ റെസിഡന്റ്‌സ് അപക്‌സ് കൗൺസിൽ (എഡ്രാക്ക്) പാലാരിവട്ടം മേഖല ഏർപ്പെടുത്തിയ പരിസ്ഥിതി അവാർഡ് കർഷകനും പരിസ്ഥിതി പ്രവർത്തകനുമായ പുരുഷോത്തമ കമ്മത്തിന് എഡ്രാക് ജില്ലാ പ്രസിഡന്റ് രംഗദാസപ്രഭു സമ്മാനിച്ചു. പാലാരിവട്ടം മേഖലാ പ്രസിഡന്റ് അഡ്വ.ഡി.ജി.സുരേഷ്, സെക്രട്ടറി സ്റ്റീഫൻ നാനാട്ട്, ട്രഷറർ കെ.വി.മാർട്ടിൻ, ശ്രീദേവി കമ്മത്ത്, ജയശ്രീ ഷാജി, സി.പി.മോഹൻദാസ് , എ.ഡി.ജോസ് എന്നിവർ സംസാരിച്ചു.