തൃപ്പൂണിത്തുറ: തുളു ബ്രാഹ്മണയോഗം ശ്രീവെങ്കടേശ്വര മന്ദിരത്തിന്റെ വാർഷിക പ്രതിഷ്ഠാദിനാഘോഷം ആരംഭിച്ചു. ഇന്ന് രാവിലെ 5 മുതൽ അഷ്ടദ്രവ്യ ഗണപതി ഹോമം, പഞ്ചവിംശതി കലശപൂജ, കലാശാധിവാസ പൂജ, തത്വഹോമം, വായുസ്തുതി പുരശ്ച്രരണ ഹോമം, നാഗപ്രതിഷ്ഠാ ഹോമം, കലശാഭിഷേകം, ലക്ഷ്മിശോഭാനം, പ്രസന്നപൂജ, എന്നിവയും വൈകിട്ട് ടി.ടി.ബി.വൈ വനിതാവിഭാഗം അവതരിപ്പിക്കുന്ന ഭജന, പല്ലക്ക് പൂജ, രംഗപൂജ, എന്നിവയും ഉണ്ടായിരിക്കും. സമാപന ദിവസമായ നാളെ രാവിലെ 8ന് അവഭ്രത സ്നാനം. വൈകിട്ട് 6.30ന് സുന്ദരമൂർത്തിയുടെ ഭക്തിഗാനങ്ങൾ.