അങ്കമാലി : കലാകാരന്മാർക്കുള്ള പെൻഷൻ നാലായിരം രൂപയിൽ നിന്ന് അയ്യായിരം രൂപയായി ഉയർത്തണമെന്ന് കലാകാരന്മാരുടെ സംഘടനയായ നന്മയുടെ അങ്കമാലി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം നന്മ സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ആന്റണി സോളോ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി വി.വി. സന്തോഷ്, ജില്ലാ സെക്രട്ടറി എൻ.എൻ.ആർ കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ ജയൻ, ദേവസി മഞ്ഞപ്ര, ജിമ്മി മാനാടൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ആന്റണി സോളോ (പ്രസിഡന്റ്), അക്ഷര ലൂയിസ് (വൈസ് പ്രസിഡന്റ്), വി.വി. സന്തോഷ് ( സെക്രട്ടറി), അജികുമാർ ഹരിശ്രീ (ജോ.സെക്രട്ടറി), കെ.പി. കുഞ്ഞ് ( ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു