kklm

കൂത്താട്ടുകുളം: ഇടയാർ രാമൻ ചിറ പാലത്തിന്റെ അപ്രോച്ച് റോഡിന്റ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ ബി.ജെ.പി കൂത്താട്ടുകളം മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ'ജനകീയ സമര ശൃംഖല ’യുടെ രണ്ടാം ഘട്ട പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചു. രാവിലെ 9.30ന് പീടികപ്പടിയിൽ നിന്ന് പ്രകടനമാരംഭിച്ചു. തുടർന്ന് രാമൻചിറ പാലത്തിനു സമീപം ചേർന്ന പ്രതിഷേധ യോഗം ബി.ജെ.പി പിറവം മണ്ഡലം പ്രസിഡന്റ് പ്രഭ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ സമിതി പ്രസിഡന്റ് അഡ്വ. എം.എ. ജീമോൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. കൃഷ്ണകുമാർ , വൈസ് പ്രസിഡന്റ് ഡി.ഹരിദാസ് , സെക്രട്ടറി എൻ.കെ. വിജയൻ , എൻ.എസ്. തോമസ് എന്നിവർ സംസാരിച്ചു. സി.സജീവ്, ശ്രീജിത്ത് നാരായണൻ , കെ. എൻ .രാജേഷ്, എസ്.മനോജ്, ലിന്റോ വിൽസൺ , വി.പി. വിജയകുമാർ എന്നിവർ നേതൃത്വം നൽകി.