library

മൂവാറ്റുപുഴ: സൗത്ത് മാറാടിയിൽ എൽസ്റ്റൺ എബ്രഹാം പബ്ലിക് ലൈബ്രറി പ്രവർത്തനത്തിന് തുടക്കമായി .സാഹിത്യകാരി ദീപാ നിശാന്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി ജോയിന്റ് സെക്രട്ടറി അഡ്വ. ബിനി ഷൈമോൻ അദ്ധ്യക്ഷയായി. ഡോ. മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലിത്ത എൽസ്റ്റൺ 'അനുസ്മരണ പ്രഭാഷണം നടത്തി. മാറാടിയിലെ മുൻ അദ്ധ്യപകർ ചേർന്ന് ദീപം തെളിയിച്ചു.

മാറാടി പഞ്ചായത്ത്‌ പ്രസിഡന്റ് ഒ.പി. ബേബി, എ .പി. വർക്കി മിഷൻ ഹോസ്പിറ്റൽ ചെയർമാൻ പി .ആർ. മുരളീധരൻ, മാറാടി പഞ്ചായത്ത്‌ അംഗങ്ങളായ ഷൈനി മുരളി, ജെയ്‌സ് ജോൺ, ലൈബ്രറി രക്ഷാധികാരികളായ എം. പി .ലാൽ, എം .എൻ .മുരളി, എൽസ്റ്റൺന്റെ ലിന്റാ, ടി.വി. അവിരാച്ചൻ, കനിവ് പാലിയേറ്റിവ് സെക്രട്ടറി കെ. എസ് .മുരളി തുടങ്ങിയർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് മനുമോഹൻ സ്വാഗതവും സെക്രട്ടറി എൽദോസ് സാബു നന്ദിയും പറഞ്ഞു.