anwar-sadath-mla

ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യാനികേതനിൽ പുതിയതായി സ്ഥാപിച്ച എ.ടി.എൽ ലാബും ഡിജിറ്റൽ മാഗസിൻ പ്രകാശനവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കീഴ്മാട് കൃഷി ഭവനുമായി സഹകരിച്ച് 'കൃഷിയറിവിലേക്ക് ഒരു തൈ നടീൽ’ ചടങ്ങും നടന്നു. ആലുവ അദ്വൈതാശ്രമം സെക്രട്ടറിയും സ്‌കൂൾ മാനേജറുമായ സ്വാമി ധർമ്മചൈതന്യ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സുമിന, അസി. കൃഷി ഡയറക്ടർ ഫാൻസി പരമേശ്വരൻ, ഫാൻസി പരമേശ്വരൻ, ആബിത, സുധീഷ്, അർച്ചന എന്നിവർ സംസാരിച്ചു.