ആലുവ: ലോക പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കടുങ്ങല്ലൂർ കടേപ്പള്ളി ശ്രീ ദുർഗ്ഗാദേവി നാഗരാജ ക്ഷേത്രാങ്കണത്തിൽ വൃക്ഷ പൂജ സംഘടിപ്പിച്ചു. ക്ഷേത്രം തന്ത്രി തന്ത്രരത്‌നം ചെങ്ങോത്ത് ശ്രീനിവാസൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിൽ കാവൊരുക്കലിന്റെ ഭാഗമായി സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ കെ.വി. പ്രദീപ് കുമാർ വൃക്ഷത്തൈകൾ നട്ടു.