p

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കാൻ ഫോറൻസിക് പരിശോധന നടത്തണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് നടക്കുന്ന തുടരന്വേഷണത്തിൽ മെമ്മറി കാർഡിന്റെ പരിശോധന അനിവാര്യമാണ്. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് നൽകണമെന്നാവശ്യപ്പെട്ട് ഏപ്രിൽ നാലിന് എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈയാവശ്യം മേയ് ഒമ്പതിനു തള്ളിയെങ്കിലും മേയ് 26 നാണ് ഈ വിവരം പ്രോസിക്യൂഷൻ അറിഞ്ഞതെന്നും ഹർജിയിൽ പറയുന്നു.

ദിലീപ് ആവശ്യപ്പെട്ടതിനെത്തുടർന്ന് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ചണ്ഡിഗഢിലെ ലാബിൽ പരിശോധനയ്ക്കു നൽകാനായി 2020 ജനുവരി പത്തിന് മെമ്മറി കാർഡിന്റെ പകർപ്പ് എടുത്തിരുന്നു. തിരുവനന്തപുരം ഫോറൻസിക് ലാബിൽ പകർപ്പ് എടുക്കുന്ന ഘട്ടത്തിലാണ്, കാർഡിന്റെ ഹാഷ്‌വാല്യൂ മാറിയെന്നും വീഡിയോ ദൃശ്യങ്ങൾ 2018 ഡിസംബർ 13 ന് അനധികൃതമായി ആരോ പരിശോധിച്ചെന്നും വ്യക്തമായത്. ഇക്കാര്യം 2020 ജനുവരി 29ന് തിരുവനന്തപുരം ഫോറൻസിക് ലാബ് വിചാരണക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി വരെ ഇക്കാര്യം കോടതി പ്രോസിക്യൂഷനെയോ അന്വേഷണ ഉദ്യോഗസ്ഥരെയോ അറിയിച്ചില്ലെന്നും കേസിന്റെ തുടരന്വേഷണത്തിലാണ് ഇത് അറിഞ്ഞതെന്നും ഹർജിയിൽ ആരോപിക്കുന്നു. മെമ്മറി കാർഡിൽ വ്യത്യാസം സംഭവിച്ചതു കണ്ടെത്തിയില്ലെങ്കിൽ ഇതിന്റെ ആനുകൂല്യം പ്രതികൾക്കാണ് ലഭിക്കുകയെന്നും ഹർജിയിൽ പറയുന്നു.

ന​ടി​ ​കേ​സ്:​ ​ശ്രീ​ജി​ത്തി​നെ​ ​മാ​റ്റി​യ​തിൽ
ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്റെ​ ​മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല​യി​ൽ​ ​നി​ന്ന് ​ക്രൈം​ബ്രാ​ഞ്ച് ​എ.​ഡി.​ജി.​പി​ ​എ​സ്.​ ​ശ്രീ​ജി​ത്തി​നെ​ ​മാ​റ്റി​യ​തി​നെ​തി​രാ​യ​ ​ഹ​ർ​ജി​യി​ൽ​ ​ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​സ​ർ​വീ​സ് ​വി​ഷ​യം​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​ർ​ജി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യാ​നാ​വി​ല്ലെ​ന്നും​ ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​കേ​ര​ള​ ​സ്‌​റ്റേ​റ്റ് ​ബോ​ർ​ഡ് ​ഒ​ഫ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഹ്യൂ​മ​ൻ​റൈ​റ്റ്സ് ​കൗ​ൺ​സി​ൽ​ ​പ്ര​സി​ഡ​ന്റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ബൈ​ജു​ ​കൊ​ട്ടാ​ര​ക്ക​ര​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​എ​സ്.​ ​മ​ണി​കു​മാ​ർ,​ ​ജ​സ്റ്റി​സ് ​ഷാ​ജി​ ​പി.​ ​ചാ​ലി​ ​എ​ന്നി​വ​ർ​ ​ഉ​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​തീ​ർ​പ്പാ​ക്കി.
ക്രൈം​ബ്രാ​ഞ്ച് ​മേ​ധാ​വി​യാ​യി​രു​ന്ന​ ​എ​സ്.​ ​ശ്രീ​ജി​ത്തി​നെ​ ​മാ​റ്റി​ ​പ​ക​രം​ ​ഷേ​ക്ക് ​ദ​ർ​വേ​ഷ് ​സാ​ഹി​ബി​നെ​ ​നി​യോ​ഗി​ച്ച് ​ഏ​പ്രി​ൽ​ 22​നാ​ണ് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​ ​ശ്രീ​ജി​ത്തി​നെ​ ​മാ​റ്റു​ന്ന​ത് ​അ​ന്വേ​ഷ​ണ​ത്തെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കു​മെ​ന്നും​ ​കേ​ര​ള​ ​പൊ​ലീ​സ് ​ആ​ക്ടി​ലെ​ ​സെ​ക്ഷ​ൻ​ 97​ ​പ്ര​കാ​രം​ ​ര​ണ്ടു​ ​വ​ർ​ഷ​മെ​ങ്കി​ലും​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​ഒ​രു​ ​പ​ദ​വി​യി​ൽ​ ​തു​ട​രാ​ൻ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നു​ണ്ടെ​ന്നും​ ​ഹ​ർ​ജി​ക്കാ​ര​ൻ​ ​വാ​ദി​ച്ചു.​ ​കേ​ര​ള​ ​പൊ​ലീ​സി​ലെ​ ​വ്യ​വ​സ്ഥ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല​ ​വ​ഹി​ക്കു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​മാ​റ്റു​ന്ന​തി​ന് ​ബാ​ധ​ക​മ​ല്ലെ​ന്നും​ ​സ്ഥ​ലം​ ​മാ​റ്റം​ ​സ്വാ​ഭാ​വി​ക​ ​ന​ട​പ​ടി​ക്ര​മം​ ​മാ​ത്ര​മാ​ണെ​ന്നും​ ​സ​ർ​ക്കാ​ർ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കി.

ശ​ര​ത്തി​നെ​ ​പ്ര​തി​യാ​ക്കി​യ​ത്
അ​റി​യി​ക്കാ​ത്ത​തെ​ന്ത്:​ ​കോ​ട​തി

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ന്റെ​ ​തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ​ ​ദി​ലീ​പി​ന്റെ​ ​സു​ഹൃ​ത്ത് ​ശ​ര​ത്തി​നെ​ ​പ്ര​തി​യാ​ക്കി​യ​തി​ന്റെ​ ​വി​വ​ര​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ക്കാ​ത്ത​തെ​ന്തെ​ന്ന് ​വി​ചാ​ര​ണ​ക്കോ​ട​തി​ ​ആ​രാ​ഞ്ഞു.​ ​പ​ത്താം​ ​പ്ര​തി​യാ​ണ് ​ശ​ര​ത്തെ​ന്നും​ ​ഇ​തി​ന്റെ​ ​റി​പ്പോ​ർ​ട്ട് ​അ​ങ്ക​മാ​ലി​ ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ളാ​സ് ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യെ​ന്നും​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​മ​റു​പ​ടി​ ​ന​ൽ​കി.
തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ​ ​പു​തു​താ​യി​ ​എ​ത്ര​ ​പേ​രെ​ ​പ്ര​തി​ ​ചേ​ർ​ത്തെ​ന്നും​ ​ഇ​തി​ന്റെ​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കാ​ത്ത​തെ​ന്തെ​ന്നും​ ​കോ​ട​തി​ ​വീ​ണ്ടും​ ​ചോ​ദി​ച്ചു.​ ​ഇ​തു​ ​ന​ൽ​കാ​മെ​ന്നും​ ​അ​ങ്ക​മാ​ലി​ ​കോ​ട​തി​യി​ൽ​ ​നി​ന്ന് ​റി​പ്പോ​ർ​ട്ട് ​ല​ഭ്യ​മാ​ക്കാ​മെ​ന്നും​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​മെ​മ്മ​റി​ ​കാ​ർ​ഡി​ന്റെ​ ​ഹാ​ഷ് ​വാ​ല്യു​ ​മാ​റി​യ​തി​ൽ​ ​കോ​ട​തി​യെ​ ​കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ​എ​ന്തി​നാ​ണെ​ന്ന് ​കോ​ട​തി​ ​ചോ​ദി​ച്ചു.​ ​കോ​ട​തി​യു​ടെ​ ​ക​സ്റ്റ​ഡി​യി​ലു​ള്ള​ ​മെ​മ്മ​റി​ ​കാ​ർ​ഡി​ന്റെ​ ​ഹാ​ഷ് ​വാ​ല്യു​ ​മാ​റി​യ​ത് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും​ ​തു​ട​ര​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ജൂ​ലാ​യ് 15​ ​വ​രെ​ ​ഹൈ​ക്കോ​ട​തി​ ​സ​മ​യം​ ​നീ​ട്ടി​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​അ​റി​യി​ച്ചു.​ ​തു​ട​ർ​ന്ന് ​കേ​സ് ​ജൂ​ലാ​യ് 16​ ​ന് ​മാ​റ്റി.
ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​ശ​ബ്ദ​രേ​ഖ​ ​പ​ക​ർ​ത്തി​യ​ ​പെ​ൻ​ഡ്രൈ​വ് ​വ്യാ​ജ​മാ​ണെ​ന്നും​ ​ഇ​തി​ലേ​ക്ക് ​ശ​ബ്ദ​രേ​ഖ​ ​പ​ക​ർ​ത്തി​യ​ ​ലാ​പ്ടോ​പ്പ് ​ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും​ ​ദി​ലീ​പി​ന്റെ​ ​ജാ​മ്യം​ ​റ​ദ്ദാ​ക്കാ​ൻ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​ദി​ലീ​പി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​അ​ഡ്വ.​ ​ബി.​ ​രാ​മ​ൻ​പി​ള്ള​ ​വാ​ദി​ച്ചു.​ ​എ​ന്നാ​ൽ​ ​സി​നി​മാ​ച​ർ​ച്ച​ ​ന​ട​ക്കു​മ്പോ​ൾ​ ​ലാ​പ്ടോ​പ്പ് ​ദി​ലീ​പി​ന്റെ​ ​സ​ഹോ​ദ​രീ​ ​ഭ​ർ​ത്താ​വ് ​ടി.​എ​ൻ.​ ​സു​രാ​ജി​ന് ​ന​ൽ​കി​യെ​ന്നാ​ണ് ​പ്രോ​സി​ക്യൂ​ഷ​ന്റെ​ ​നി​ല​പാ​ട്.​ ​ലാ​പ് ​ടോ​പ്പ് ​ക​ണ്ടെ​ത്താ​ൻ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ക​യാ​ണെ​ന്നും​ ​വി​ശ​ദീ​ക​രി​ച്ചു.