കളമശേരി: വയൽവാരം പ്രാർത്ഥന കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വാർഷികാഘോഷവും ശ്രീ നാരായണ ലൈബ്രറിയുടെ ഉദ്ഘാടനവും ശാഖാ പ്രസിഡന്റ് ടി.കെ തങ്കപ്പൻ നിർവ്വഹിച്ചു. കെ.വി.രാജൻ, ബിബിത സുമേഷ്, ബീന സുന്ദരൻ, അഞ്ജലി സുനിൽ, നിധിൻ കൃഷ്ണൻ, പി.എ.മേഘ, ശ്യാമള കാർത്തികേയൻ, സിന്ധു വേണു, ലത സുനിൽ, ശ്രുതി വേണു, സരള പവിത്രൻ, സി.എം.വൽസൻ, വി.എൻ സുമേഷ്, സാബു തുടങ്ങിയവർ സംസാരിച്ചു.