കൊച്ചി: പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യില്ലെന്ന് ഓരോ വിദ്യാർത്ഥിയും പ്രതിജ്ഞയെടുക്കണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. റിച്ച് മാക്‌സ് ഇന്റഗ്രേറ്റഡ് ഫൗണ്ടേഷനും വാലത്ത് ജുവലേഴ്‌സും ചേർന്ന് എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ 'ഞാനുമുണ്ട് ലഹരിക്കെതിരെ' എന്ന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ടി.ജെ.വിനോദ് എം.എൽ.എ ലഹരിവിരുദ്ധ സന്ദേശം നൽകി. റിച്ച് മാക്‌സ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ജോർജ് ജോൺ വാലത്ത് , വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വിഭാഗം ജനറൽ മാനേജർ ഫാ.മൈക്കിൾ ഡിക്രൂസ്, സെന്റ്. ആൽബർട്ട്‌സ് എച്ച്. എസ്. എസ് ഹെഡ്മാസ്റ്റർ വി.ആർ. ആന്റണി തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്രസംഗീത സംവിധായകൻ ശങ്കർ ശർമ്മ ഒരുക്കി യുവഗായകൻ ഫൈസൽ റാസി ആലപിച്ച 'ടീനേജ് കാലം' എന്ന ലഹരിവിരുദ്ധ പ്രചാരണഗാനവും ചടങ്ങിൽ പുറത്തിറക്കി.