
ആലുവ: പ്രധാനമന്ത്രി ഗരീബ് അന്ന കല്യാൺ യോജന പദ്ധതി പ്രകാരം സംസ്ഥാനങ്ങൾക്ക് നൽകുന്ന ഭക്ഷ്യവസ്തുക്കൾ അർഹരായവർക്ക് യഥാസമയം നൽകുന്നില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ആരോപിച്ചു. സംസ്ഥാന ഭക്ഷ്യവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടം ഹരിജൻ കോളനി സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.