
തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം ശാഖാനമ്പർ 4366 പെരുമ്പളം ഈസ്റ്റ് ബാലസംഘത്തിന്റെയും കുമാരി സംഘത്തിന്റെയും ഒന്നാം വാർഷികസംഗമം സന്തോഷ് കണ്ണാട്ടിന്റെ വസതിയിൽ നടന്നു. ചേർത്തല യൂണിയൻ കൗൺസിലർ പ്രദീപാ സുധീർ ചടങ്ങിൽ അദ്ധ്യക്ഷയായി. ശാഖാ പ്രസിഡന്റ് കെ.ടി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ. ബാബു മുഖ്യാതിഥി ആയിരുന്നു. ശാഖാ വൈസ് പ്രസിഡന്റ് എം.വി.ഗോപേഷ്, വനിതാസംഘം പ്രസിഡന്റ് അജിത, വനിതാസംഘം സെക്രട്ടറി ശാരി, കുമാരി സംഘം പ്രസിഡന്റ് ഗാഥാ ഗോപേഷ്, സെക്രട്ടറി അയനാ രാജൻ, ബാലസംഘം പ്രസിഡന്റ് രാഹുൽ രാജേന്ദ്രൻ, ബാലസംഘം സെക്രട്ടറി അമ്പാടി സന്തോഷ് എന്നിവർ സംസാരിച്ചു.