കൊച്ചി: കാക്കനാട് റെക്കാ ക്ലബിലെ സ്‌ക്വാഷ് കോർട്ട് എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എൻ.ഐ.ടി കാലിക്കറ്റ് അലുംനി അസോസിയേഷന്റെ സംരംഭമാണ് റെക്കാ ക്ലബ്ബ്.
നീന്തൽ താരം ക്രിസ്റ്റ്യാനോ ടെന്നി, കേരള യൂണിവേഴ്‌സിറ്റി സ്‌ക്വാഷ് ടീം കാപ്ടൻ നീരജ, മുൻ ദേശീയ ബാഡ്മിന്റൺ താരവും കേരള ടീം കാപ്ടനും റെക്കാ ക്ലബ് അംഗവുമായ ജോൺ ഒഫ് മാതാ എന്നിവരെ മന്ത്രി ആദരിച്ചു. ക്ലബ് പ്രസിഡന്റ് ബാബു വർഗീസ്, സെക്രട്ടറി ജോജി തോമസ്, ഷിലൻ സഗുണൻ എന്നിവർ സംസാരിച്ചു.