കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പുതിയതായി ആരംഭിച്ച മാമോഗ്രാഫി യൂണിറ്റിന്റെ ഉദ്ഘാടനം പ്രമുഖ കാൻസർ വിദഗ്ദ്ധൻ ഡോ.വി.പി. ഗംഗാധരൻ നിർവഹിച്ചു. പ്രസിഡന്റ് എം.ഒ. ജോൺ, സെക്രട്ടറി അജയ് തറയിൽ, സൂപ്രണ്ട് ഡോ.സി.കെ. ബാലൻ, ഡോ. എബ്രഹാം സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. നിർദ്ധനരായ രോഗികൾക്ക് സൗജന്യനിരക്കിൽ ഈ സംവിധാനം ഉപയോഗിക്കാം.