
കൊച്ചി: ഇമ്പം കൂടും കുടുംബം സൃഷ്ടിക്കുവാനും നിലനിറുത്തുവാനും കേരള ബ്രാഹ്മണ സഭ വനിതാ വിഭാഗം മദ്ധ്യ മേഖല ഗംഗോത്രി ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് ഗീതാ സുബ്രമണ്യം ഉദ്ഘാടനം ചെയ്തു. മദ്ധ്യ മേഖലാ പ്രസിഡന്റ് തങ്കം രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്രാഹ്മണ സഭ സംസ്ഥാന, ജില്ലാ നേതാക്കളായ പി. അനന്തസുബ്രമണ്യം , ജി.കെ. പ്രകാശ് , കെ.ജി.വി.പതി , എൻ. രാമചന്ദ്രൻ , പി.ആർ ശങ്കരനാരായണൻ, സുധാ പ്രസാദ്, ഗീതാംബാൾ, പ്രേമമാലിനി , ബേബി ശങ്കർ , രജ്ജിത്, വിഗ്നേഷ് എന്നിവർ സംസാരിച്ചു.