sukumaran-charamam

പറവൂർ: ബാലസാഹിത്യകാരൻ വരാപ്പറമ്പിൽ പുത്തൻവേലിക്കര സുകുമാരൻ (87) നിര്യാതനായി. ഇളന്തിക്കര ഹൈസ്കൂൾ റിട്ട. അദ്ധ്യാപകനാണ്. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. പതിനാല് ബാലസാഹിത്യ കൃതികളും ആറ് കവിതാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: എ. രത്നാഭായ് (റിട്ട. ആരോഗ്യവകുപ്പ്).