 
കോലഞ്ചേരി: പുത്തൻകുരിശ് പുതുപ്പനത്ത് കപ്പേളയിലെ ഭണ്ഡാരം കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ. കളമശേരി പള്ളിക്കര കൂടത്ത് വീട്ടിൽ മുഹമ്മദ് അൻസാറിനെയാണ് (28) പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. അടുത്തുള്ള സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇയാൾ രാത്രി കപ്പേളയുടെ ഗ്ലാസ് ഡോർ പൊട്ടിച്ച് അകത്തുകയറിയാണ് മോഷണം നടത്തിയത് . ഒളിവിൽപ്പോയ പ്രതിയെ കളമശേരിയിൽ നിന്നാണ് പിടികൂടിയത്. ഡിവൈ.എസ്.പി ജി.അജയ്‌നാഥ്, ഇൻസ്പെക്ടർ ടി. ദിലീഷ്, എസ് ഐ കെ. സജീവ്, എസ്.സി.പി.ഒമാരായ ബി. ചന്ദ്രബോസ്, ഡിനിൽ ദാമോദരൻ, സി.പി.ഒമാരായ അൻവർ, ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.