
തൃക്കാക്കര: ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഗണിത ലാബുകളിലേക്കുള്ള ലാപ്ടോപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന അദ്ധ്യാപകർക്കാകും ഈ ഫണ്ട് വിനിയോഗ ചുമതല. സ്കൂളുകളുടെ അടിസ്ഥാന വികസനത്തിനായി ഒരു വർഷത്തിനിടെ ഏഴു കോടിയിലധികം രൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ഉപ സമിതി ചെയർമാൻ എം.ജെ ജോമി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ റാണിക്കുട്ടി ജോർജ് , ആശാ സനൽ, കെ.ജി. ഡോണ, എ.എസ്. അനിൽകുമാർ, കെ.വി രവീന്ദ്രൻ , മനോജ് മുത്തേടൻ, ശാരദ മോഹൻ ,ഷൈമി വർഗീസ്, ഷാരോൺ പനയ്ക്കൽ, എം.ബി ഷൈനി, സെക്രട്ടറി പി.എസ്. ടിമ്പിൾ മാഗി
എന്നിവർ സംസാരിച്ചു.