kklm
രാജീവ്ഗാന്ധി സഹകരണ ആശുപത്രിയിൽ മോഷണം നടത്തിയ പ്രതി വേലായുധനുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു

കൂത്താട്ടുകുളം: നഗരസഭയുടെ കുടുംബശ്രീ ഓഫീസിന്റെ പൂട്ടുകൾ തകർത്ത് ഉപകരണങ്ങളും കുടുംബശ്രീ ഉത്പന്നങ്ങളും മോഷ്ടിച്ച ആൾതന്നെയാണ് പൂട്ടിക്കിടക്കുന്ന കൂത്താട്ടുകുളം രാജീവ്ഗാന്ധി സഹകരണ ആശുപത്രിയിൽ മാസങ്ങൾക്കു മുമ്പ് മോഷണം നടത്തിയതെന്ന് കൂത്താട്ടുകുളം പൊലീസ് കണ്ടെത്തി. പൂവക്കുളം നെടുംപുറത്ത് വേലായുധനാണ് (48) നേരത്തെ പിടിയിലായത്
സഹകരണ ആശുപത്രിയിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളാണ് മോഷ്ടിച്ചത്. വേലായുധനെ കോടതിയിൽ ഹാജരാക്കി
റിമാൻഡ് ചെയ്തു.
പുത്തൻകുരിശ് ഡിവൈ.എസ്‌.പിയുടെ നിർദ്ദേശപ്രകാരം കൂത്താട്ടുകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ. മോഹൻദാസ്, സബ് ഇൻസ്പെക്ടർ ശാന്തി കെ.ബാബു, എസ്.ഐ കെ.പി. സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.