വൈപ്പിൻ: വൈപ്പിൻ ഗോശ്രീ ജംഗ്ഷനിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ട്രാവലർ ഇടിച്ച് മരിച്ചു. പാലക്കാട് നെല്ലിയാമ്പതി നാലാംനമ്പർ പാടി ലോബ് എസ്റ്റേറ്റിൽ മണികണ്ഠന്റെ മകൻ കിഷോറാണ് (22) മരിച്ചത്. ഉടനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം.