കോതമംഗലം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെറുവട്ടൂർ യൂണിറ്റ് പരിസര ശുചീകരണവും വൃക്ഷത്തൈ നടീലും നടത്തി. യൂണിറ്റ് പ്രസിഡന്റ് പരമേശ്വരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സെറിൻ ജോയി, കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് ചെറുവട്ടൂർ നാരായണൻ, പി.കെ.രവി തുടങ്ങിയവർ വൃക്ഷത്തൈ നട്ടു.ചടങ്ങിന് യുണിറ്റ് സെക്രട്ടറി എ.കെ.കുഞ്ഞുമുഹമ്മദ് സ്വാഗതവും ട്രഷറർ കെ.കുട്ടപ്പൻ നന്ദിയും പറഞ്ഞു.