n

കുറുപ്പംപടി : രായമംഗലം ഗ്രാമപഞ്ചായത്തിൽ എന്റെ സംരംഭം എന്റെ അഭിമാനം കാമ്പയിന്റെ ഭാഗമായി സംരംഭങ്ങൾക്ക് ലൈസൻസ് ലൈസൻസ് നൽകുന്ന ക്യാമ്പ് സംഘടിപ്പിച്ചു. കുറുപ്പംപടി മർച്ചന്റ് അസോസിയേഷന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിന്റെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവ്വഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബേബി കിളിയായത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ബി.സുധീർ ക്യാമ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് , വാർഡ് അംഗങ്ങളായ കുര്യൻ പോൾ, സജി പടയാട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി സാജു നന്ദി രേഖപ്പെടുത്തി. ഇന്നു കൂടി ക്യാമ്പ് തുടരും. ആദ്യ ദിവസം 100 ൽ അധികം അപേക്ഷകൾ സ്വീകരിച്ച് ലൈസൻസുകൾ വിതരണം ചെയ്തു.