വൈപ്പിൻ:പെരുമ്പിള്ളി സഹകരണ സംഘത്തിൽ നടന്ന തിരഞ്ഞെടുപ്പിൽകോൺഗ്രസ്- സി.പി.ഐ. സഖ്യം സ്ഥാനാർത്ഥികൾ വിജയിച്ചു. വൈസ് പ്രസിഡന്റ് പി.ജി.ഷിബുവിന്റെ നാമനിർദ്ദേശ പത്രിക സാങ്കേതിക കാരണങ്ങളാൽ നേരത്തെ തള്ളിയിരുന്നു. പ്രസിഡന്റ് പി.പി. ഗാന്ധി ഉൾപ്പെടെ സഖ്യത്തിന്റെ മുഴുവൻപേരും വിജയിച്ചു. മറ്റ് വിജയികൾ: പി.ബി. അൻവർ,ടോമി ഇലഞാറ്റിൽ,ജോയ്‌ചേലാട്ട്, രാജു ആന്റണി, ശ്രുതിമോൾ മുരുകൻ, ആനി ആന്റണി, ടെൽമ എഡ്വിൻ, ശ്യാമള ഷിബു, എൻ.കെ. പങ്കജാക്ഷൻ, റാഫേൽ ഫെർണാണ്ടസ് .