ആലങ്ങാട് : ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പുംസഹകരിച്ച് കരുമാല്ലൂർ പഞ്ചായത്തിലെ രണ്ട് എസ്.സി. കുടുംബശ്രീ ഗ്രൂപ്പുകൾക്ക് മുട്ടകോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ബീന ബാബു വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം കെ.എം. ലൈജു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗം വി.പി. അനിൽകുമാർ, വെറ്റിനറി ഡോക്ടർ ജൂനി ചാണ്ടി, ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജർ ടി. എൻ. നിഷിൽ, കുടുംബശ്രീ ഭാരവാഹികളായ ഷിജി പീതാംബരൻ, സിനിമോൾ ദിലീപ്, എന്നിവർ സംബന്ധിച്ചു.