ആലങ്ങാട് : പാഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു. പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു.

ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള 24 ലാപ്പ്ടോപ്പുകളാണ് വിതരണം ചെയ്തത്. 9.60 ലക്ഷമാണ് പദ്ധതിക്കായി വിനിയോഗിച്ചത്.

സ്ഥിരം സമിതി പ്രസിഡന്റുമാരായ പി.ആർ. ജയകൃഷണൻ, സുനി സജീവൻ , അംഗങ്ങളായ വി.ബി. ജബ്ബാർ , പി.വി. മോഹനൻ , കെ.ആർ.ബിജു , സെക്രട്ടറി വി. ജോർജ്ജ്, അസിസ്റ്റന്റ് സെക്രട്ടറി പി. ലത എന്നിവർ പങ്കെടുത്തു.