കളമശേരി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് കളമശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷാനവാസ്, മധു പുറക്കാട്, മുഹമ്മദ് ചെവിട്ടിത്തറ, പി.എം നജീബ്, ജലീൽ പാവങ്ങാടൻ, നാസർ എടയാർ, ബിന്ദു രാജീവ്, എം.എ. വഹാബ്, മുഹമ്മദ് കുഞ്ഞ് വെള്ളക്കൽ, കെ.ബി ജയകുമാർ, നൗഷാദ്,അൻസാർ തോറേത്ത്, റസീഫ് അടമ്പയിൽ, തുടങ്ങിയവർ നേതൃത്വം നൽകി.