നെടുമ്പാശേരി: കെടുതികളും കാലുഷ്യങ്ങളും നിറഞ്ഞ ഒരു കാലത്ത് ഹജ്ജ് വിളംബരം ചെയ്യുന്ന സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഏറെ പ്രസക്തമാണെന്ന് ഡോ. എം.പി. അബ്ദുൾസമദ് സമദാനി എം.പി പറഞ്ഞു. നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗം പി.ടി. അക്ബർ താനൂർ, തൊയിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മുസമ്മിൽ ഹാജി, തളീക്കര സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ, അസീസ് സഖാഫി, അസി. സെക്രട്ടറി എൻ. മുഹമ്മദലി, ഹജ്ജ് സെൽ ഓഫീസർ എസ് നജീബ്, യുസുഫ് പടനിലം, കോ ഓർഡിനേറ്റർ മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.