ആലുവ: സ്വർണ്ണക്കള്ളക്കടത്തിന്റെ യഥാർത്ഥ കാരണഭൂതനെ സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയ സാഹചര്യത്തിൽ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സി.പിഎം നീക്കം ചെയ്യണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി ആവശ്യപ്പെട്ടു.
മൂല്യാധിഷ്ഠിത രാഷ്ട്രീയം പറയുന്ന യെച്ചൂരിയും കാരാട്ടും പിണറായിയോട് രാജി ആവശ്യപ്പെടണം. പിണറായി വിജയനെ മാറ്റിനിറുത്തി കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം. ഇത്രയുംനാൾ നടന്ന അന്വേഷണങ്ങൾ സി.പി.എമ്മും ബി.ജെ.പിയും ഭായിഭായി കളിച്ച് ഒതുക്കുകയായിരുന്നു. പുതിയ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെയും പേരും പുറത്തുവന്നത് ഗൗരവതരമാണെന്ന് ജെബി മേത്തർ പറഞ്ഞു.