തൃക്കാക്കര: നിലംപതിഞ്ഞി മുഗൾ രാജഗിരി റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം വാർഡ് കൗൺസിലർ എം.ഒ വർഗീസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇൻഫോപാർക്ക് എസ്.ഐ ജേക്കബ് മാണി ക്ലാസെടുത്തു. ട്രക്ക് പ്രസിഡന്റ് കെ.എം.അബാസ്, ജനറൽ സെക്രട്ടറി സലിം കുന്നുംപുറം, അസോസിയേഷൻ നേതാവ് സിൽവി സുനിൽ, പൊലീസ് ഉദ്യോഗസ്ഥരായ സിജിറാം,സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.