കൊച്ചി: കുടുംബശ്രീ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്ത നൽകിയ മാദ്ധ്യമ പ്രവർത്തകനുനേരെ ഫോണിൽ ഭീഷണിയും അസഭ്യവർഷവും നടത്തിയതായി പരാതി. കരുമാലൂർ പഞ്ചായത്തിലെ ഒരു മുൻ അംഗത്തിനെതിരെയാണ് പരാതി. പതിനേഴാം വാർഡിലെ കുടുംബശ്രീ പ്രവർത്തകരിൽനിന്ന് 7.32 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയതിനെത്തുടർന്നുള്ള പ്രതിഷേധ വാർത്ത കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിൽ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഭീഷണി.
അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിവൈ.എസ്.പി, എസ്.പി, ആലങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ എന്നിവർക്ക് മാദ്ധ്യമപ്രവർത്തകൻ പരാതി നൽകി.