 
കൊച്ചി: സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിനെത്തുടർന്ന് യൂത്ത് കോൺഗ്രസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി എം.ജി റോഡ് ഉപരോധിക്കുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധ പരിപാടി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സിജോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നോബൽകുമാർ, മെവിൻ ജോയ്, ബ്ലോക്ക് ഭാരവാഹികളായ അനൂപ് മാത്യു, ലാൽ വർഗീസ് എന്നിവർ നേതൃത്വം നൽകി.