കോതമംഗലം: കാർഷിക വികസന വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പരിപാടിക്ക് കീഴിൽ പിണ്ടിമന കൃഷിഭവനും പിണ്ടിമന സ്കിൽ ഡവലപ്മെന്റ് മൾട്ടി പർപ്പസ് ഇൻഡ്രസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി പഞ്ചായത്തിലെ കർഷകർക്കായി തേനീച്ച പരിപാലന ക്ലാസ് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയേൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എൻ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് വി.കെ.ജിൻസ്, കെ.ദീപ്തി, ഇ.എം.അനീഫ, കെ.പി.സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡെയ്സൺ വർഗീസ് ക്ലാസ് നയിച്ചു.