
കൊച്ചി: ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യയ്ക്ക് കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ സ്വീകരണം നൽകി. മേൽശാന്തി എൻ.പി. ശ്രീരാജ് പൂർണകുംഭം നൽകി. മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ പൊന്നാടയണിയിച്ചു.
വനിതാ സംഘം പ്രവർത്തകരുടെ പൂത്താലവും കടവന്ത്ര രഞ്ജിത്തിന്റെ മേളവും ഉണ്ടായിരുന്നു. പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ടി.എൻ. രാജീവ്, ട്രഷറർ പി.വി. സാംബശിവൻ, വൈസ് പ്രസിഡന്റ് എ.എം. ദയാനന്ദൻ, മാനേജർ സി.വി. വിശ്വൻ, വനിതാ സംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ, സെക്രട്ടറി മണി ഉദയൻ എന്നിവർ പ്രസംഗിച്ചു.