തൃപ്പൂണിത്തുറ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്സ്റ്റാ ച്യു ജംഗ്ഷനിലുള്ള പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നിൽ എഡ്രാക്ക് കമ്മിറ്റി മേഖലാ കമ്മിറ്റി 'വിളിച്ചുണർത്തൽ യോഗം നടത്തി. എഡ്രാക്ക് ജില്ലാ ജനറൽ സെക്രട്ടറി അജിത്ത്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.എ. ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. അനിൽകുമാർ സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി മധുസൂദനൻ, ജി.ടി. പിള്ള എന്നിവർ പ്രസംഗിച്ചു.