കൊച്ചി: കഥകളി സംഗീതജ്ഞനായിരുന്ന കലാമണ്ഡലം ഗംഗാധരൻ ആശാൻ അനുസ്മരണ സമ്മേളനം ശനിയാഴ്ച നടക്കും. തെക്കൻചിറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ചാണ് പരിപാടി. ഇതോടനുബന്ധിച്ച് രാവിലെ ഒൻപതുമുതൽ രാത്രി പത്തുവരെ വിവിധ പരിപാടികൾ. വൈകിട്ട് നാലിന് 'ദുര്യോധന വധം' കഥകളി.