കളമശേരി: നഗരസഭ നടപ്പാക്കുന്ന മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി 11, 12 തീയതികളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കുടുംബശ്രീ പ്രവർത്തകർ ചില്ലുമാലിന്യങ്ങൾ ശേഖരിക്കും. മെഡിക്കൽ കോളേജ്, കങ്ങരപ്പടി, തേവയ്ക്കൽ, സീപോർട്ട് എയർപോർട്ട് റോഡ്, എച്ച്.എം.ടി കോളനി എന്നിവിടങ്ങളിലുള്ളവർ പുതിയ ബസ് ടെർമിനലിനു സമീപം സജ്ജമാക്കിയിട്ടുള്ള വാഹനത്തിലേക്ക് നൽകാവുന്നതാണ്. മുട്ടാർ ,വട്ടേക്കുന്നം, ഗ്ലാസ് കോളനി, ചക്വാടം പ്രദേശത്തുള്ളവർ കാർ ബോറാണ്ടം ജംഗ്ഷനടുത്ത് പോസ്റ്റ് ഓഫീസിന് സമീപം സജ്ജമാക്കിയിട്ടുള്ള വാഹനത്തിലും, കൂടാതെ നോർത്ത് കളമശേരി ഡംപിംഗ് യാർഡിലും നൽകാം. ബൾബ്, ട്യൂബ്, സെറാമിക്, ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്നതല്ലെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.