
കൊച്ചി: എസ്.ഐ.ആർ.സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ സംഘടിപ്പിച്ച എസ്.എസ്. അയ്യർ സ്‌മാരക പ്രഭാഷണം ഐ.ഡി.ബി.ഐ ചെയർമാനും ഐ.സി.എ.ഐ മുൻ പ്രസിഡന്റുമായ ടി.എൻ. മനോഹരൻ നിർവഹിച്ചു. 'ഇന്ത്യ ആഗോള സാഹചര്യത്തിൽ തിളങ്ങുന്ന താരം' എന്നായിരുന്നു വിഷയം.
ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾക്ക് വൻ പുരോഗതിയാണ് ഉണ്ടാകുന്നത്. വരുംകാലത്ത് വ്യത്യസ്ത കഴിവുകൾ പ്രകടമാക്കുന്നവർക്കും വികസിപ്പിക്കുന്നവർക്കുമാണ് വേഗത്തിൽ വിജയം വരിക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ബ്രാഞ്ച് ചെയർമാൻ ജോസ് കെ.വി. അദ്ധ്യക്ഷത വഹിച്ചു. ബാബു എബ്രഹാം കള്ളവയലിൽ, പ്രശാന്ത് ശ്രീനിവാസൻ, വിവേക് കൃഷ്ണ ഗോവിന്ദ്, സലീം എ എന്നിവർ പ്രസംഗിച്ചു.