മുപ്പത്തടം: ചന്ദ്രശേഖരപുരം ശിവക്ഷേത്ര ട്രസ്റ്റിന്റെ സാംസ്കാരിക വിഭാഗമായ ദക്ഷിണ കൈലാസം അക്ഷരശ്ലോക സമിതിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 10ന് ശ്ലോക പ്രഭാവം, ഐതിഹ്യാമൃതം എന്നീ ഗ്രന്ഥങ്ങളുടെ പ്രകാശനം കവി എൻ.കെ. ദേശവും ചീഫ് സെക്രട്ടറി ഡോ. ജോയ് വാഴയിലും ചേർന്ന് നിർവഹിക്കും. അരിയന്നൂർ ഉണ്ണിക്കൃഷ്ണൻ, അഡ്വ.കെ.ബാലചന്ദ്രൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. കേരള കലാമണ്ഡലം മുൻ അക്കാഡമിക് ഡയറക്ടർ ഡോ.സി.എം. നീലകണ്ഠൻ അദ്ധ്യക്ഷത വഹിക്കും.