കോലഞ്ചേരി: ബി.പി.സി.എൽ കൊച്ചി റിഫൈനറിയുമായി സഹകരിച്ച് പുത്തൻകുരിശ് പഞ്ചായത്ത് നടപ്പാക്കുന്ന പ്രഭാതഭക്ഷണ പദ്ധതി തുടങ്ങി. പദ്ധതി പ്രകാരം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകും.
പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ബി.പി.സി.എൽ ചീഫ് ജനറൽ മാനേജർ ചാക്കോ എം. ജോസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം സുബി മോൾ, സജിത, ബി.പി.സി.എൽ ചീഫ് മാനേജർ വിനീത് വർഗീസ്, ഹെഡ്മാസ്റ്റർ സുരേഷ്, പി.ടി.എ ഭാരവാഹികളായ അബി, പി.ടി. അജിത് തുടങ്ങിയവർ സംസാരിച്ചു.