അങ്കമാലി: വടക്കെ കിടങ്ങൂർ എസ്.എൻ. ഡി.പി ശാഖയുട കീഴിൽ പ്രവർത്തിക്കുന്ന ആർ. ശങ്കർ കുടുംബയോഗം ഷൈൻ പനഞ്ചിക്കലിന്റെ വസതിയിൽ നടന്നു. ശാഖാ പ്രസിഡന്റ് സൈജു ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ബൈജു കിടങ്ങൂർ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ധന്യ സജി. യൂണിയൻ കമ്മിറ്റി അംഗം സുബിൻ, യൂണിറ്റ് കൺവീനർ വിലാസിനി ഷാജി എന്നിവർ സംസാരിച്ചു.