അങ്കമാലി: മൂക്കന്നൂർ ചാലിലെ ചിറ സംരക്ഷണ സമിതിയും മത്സ്യ കർഷക ക്ലബ്ബും സംയുക്തമായി പാൻ ഇന്ത്യാ മാസ്റ്റേഴ്സ് സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ പി.എ. വർഗീസ് മാസ്റ്ററെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ പി.ജോസഫ് വർഗീസ് മാസ്റ്റർക്ക് മെമന്റൊ കൈമാറി.

യോഗത്തിൽ പഞ്ചായത്ത് അംഗം ജോഫീനൊ ഷാൻന്റൊ അദ്ധ്യക്ഷത വഹിച്ചു. അക്വകൾച്ചർ പ്രൊമോട്ടർ ബിജു എം.ലൂവീസ്, ചാലിൽചിറ സംരക്ഷണ സമിതി പ്രസിഡന്റ് എ.സി. പൗലോസ്, സെക്രട്ടറി എൻ.സി. ജോയി, കെ.എസ്.പോളച്ചൻ, ബെസ്റ്റിൻ ജോസ് എന്നിവർ സംസാരിച്ചു.