അങ്കമാലി:തപാൽ വകുപ്പും വേങ്ങൂർ ജനകീയ സമിതിയും സംയുക്തമായി വേങ്ങൂർ-അങ്കമാലി പോസ്റ്റ്‌ ഓഫീസിൽ ആധാര മേള നടത്തുന്നു. ഒമ്പത്, പത്ത് തിയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 3 മണിവരെയാണ് ആധാര മേള. സേവിംഗ്സ് ബാങ്ക്, പോസ്റ്റൽ ഇൻഷുറൻസ്, സുകന്യ സമൃദ്ധി യോജന മുതലായ പദ്ധതികളിലും ഈ ദിവസങ്ങളിൽ ചേരാം. പുതിയ ആധാർ, ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ് എന്നിവ എടുക്കാനും ജനന തിയതി, പേര്, അഡ്രസ്, തിരുത്താനും ഫോട്ടോ, ബയോ മെട്രിക് അപ്‌ഡേഷൻ, ഇ-മെയിൽ മൊബൈൽ ലിങ്ക് എന്നിവയ്കും സൗകര്യം ഉണ്ടായിരിക്കും. അന്വേഷണങ്ങൾക്ക്: 9446044730.