കുറുപ്പംപടി: ഇരിങ്ങോൾ വിദ്യാദീപ്തി പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും നടീലും നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മാനേജർ ഓമന സുബ്രഹ്മണ്യൻ, മാനേജ്മെന്റ് പ്രതിനിധികളായ പി.ഡി. അനിൽകുമാർ, വിജീഷ് വിദ്യാധരൻ, പ്രിൻസിപ്പൽ സൽമ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.