കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ നെടുങ്കണ്ടം കോളനിയിൽ നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യാഥിതിയായി. വാർഡ് അംഗം ജോയ് പൂണേലിൽ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, 14-ാം വാർഡ് അംഗം ടിൻസി ബാബു , കെ.വി.ജെയ്സൺ, എം.പി. സാബു, അഭിലാഷ് കുമാരൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 5 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.