sukumarapilla

തിരുവനന്തപുരം: ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. സീനിയർ മാനേജർ ആർ. സുകുമാരപിള്ള (92) നിര്യാതനായി. നെടുമങ്ങാടിനെ പ്രതിനിധീകരിച്ച് തിരു -കൊച്ചി നിയമസഭയിൽ അംഗമായിരുന്ന പരേതനായ രാമയ്യാപിള്ളയുടെ മകനാണ്. ഗവ. കോളേജ് റിട്ട. അദ്ധ്യാപിക മകൾ ഡോ. ബി. പാർവതിയുടെ ചാലക്കുടിയിലെ വീട്ടിൽ ആയിരുന്നു താമസം. ഭാര്യ: പരേതയായ ഭഗവതി അമ്മാൾ. പരേതയായ ശാരദ മറ്റൊരു മകളാണ്. മരുമക്കൾ: അഡ്വ. വീരഭദ്രൻ (മേട്ടുപ്പാളയം), ഡോ. വത്സലൻ വാതുശേരി (പ്രൊഫസർ, കാലടി ശ്രീശങ്കരാചാര്യ സർവകലാശാല).