മൂവാറ്റുപുഴ: എസ്.ഡി.പി.ഐ, ആർ.എസ്.എസ് മത തീവ്രവാദികൾക്കെതിരെ മതേതര കേരളം ഉണരുക എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്കുലർ മീറ്റ് നടത്തി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബി.ശ്രീരാജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ. നവാസ്, വിൻസൻ ഇല്ലിക്കൽ, പോൾ പൂമറ്റം, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ.ബി. നിസാർ എന്നിവർ സംസാരിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം നെഹ്രു പാർക്കിൽ സമാപിച്ചു. ആരിഫ് യൂസഫ്, സൈജൽ പാലിയത്ത്, അൻഷാജ് തേനാലി, പി.എസ്.ശ്രീശാന്ത്, വി.എസ്.ശരത് എന്നിവർ നേതൃത്വം നൽകി.