p

കുറുപ്പംപടി: സ്കൂളുകളിലെ ഉച്ച ഭക്ഷണം കഴിച്ചതിനെ തുടർന്ന് കുട്ടികൾ ചികിത്സ തേടിയ പശ്ചാത്തലത്തിൽ മുടക്കുഴ ഗവൺമെന്റ് യു.പി സ്കൂളിൽ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടുമൊപ്പം ഉച്ചഭക്ഷണം കഴിച്ച് ജനപ്രതിനിധികൾ. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് റോഷ്നിഎൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ. പോൾ, വൽസ വേലായുധൻ എന്നിവരാണ് സ്കൂളിലെത്തി ഭക്ഷണം കഴിച്ചത്. ഹെഡ്മിസ്ട്രസ് മിനി ജോസഫ്,​ അദ്ധ്യാപികമാരായ ഷിജി, ലീല എന്നിവരും പങ്കെടുത്തു.