
കൊച്ചി: പ്രഷ്യൻ ബ്ലൂ ആർട്ട് ഹബ്ബിന്റെ ആഭിമുഖ്യത്തിൽ ഫോർട്ടുകൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രപ്രദർശനം ഞായറാഴ്ച സമാപിക്കും. ടി.ആർ.സുരേഷ് ക്യുറേറ്റ് ചെയ്യുന്ന പ്രദർശനത്തിൽ 33 ആർട്ടിസ്റ്റുകളാണ് പങ്കെടുക്കുന്നത്.
ഇന്ത്യയിലെമ്പൊടുമുള്ള എൻജിനിയർമാർ, ഡോക്ടർമാർ, അദ്ധ്യാപകർ തുടങ്ങി തുടക്കക്കാർ വരെ ഉൾപ്പെടുന്ന പ്രൊഫഷണലുകളായ കലാകാരനമാരുടെ കൂട്ടായ്മയാണ് പ്രഷ്യൻ ബ്ലൂ ആർട്ട് ഹബ്ബ്. ക്യാമ്പുകൾ, വർക്ക്‌ഷോപ്പുകൾ, ഔട്ട്‌ഡോർ പഠനങ്ങൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്. ജൂൺ നാലിനാണ് പ്രദർശനം ആരംഭിച്ചത്.